നെല്ലിക്കുന്ന്: കടപ്പുറം ഫാസ്‌ക് ക്ലബ്ബ് സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-6 ആവേശോജ്വലമായി കൊണ്ടാടി.കരുത്തരായ പടയാളികളാല്‍ കളം നിറഞ്ഞാടിയ ദിനരാത്രമായിരുന്നു.വീറും വാശിയും കോര്‍ത്തിണക്കി കൊണ്ട് എതിരാളികളെ നിലം പരിശാക്കി കരിപ്പൊടി ലെജന്റ്‌സ് ചാമ്പ്യന്‍സ് കപ്പില് മുത്തമിടുകയായിരുന്നു.ടോപ് സ്‌കോറര്‍ ഷബീര്‍ ബ്രൂക്‌സ് ഗ്രീസില്‍ മിന്നും താരമായി മാറുകയായിരുന്നു.
ടീം ഓണര്‍ നൗഫല്‍ കരിപ്പൊടിയുടേയും,ടീം മാനേജര്‍ ഇര്‍ഷാദ് കരിപ്പൊടിയുടേയും കൂട്ടു കെട്ടും പ്രയത്‌നവുമാണ് ചാമ്പ്യന്‍സ് കിരീടം നേടാന്‍ കാരണമായത്.കഴിഞ്ഞ വര്‍ഷത്തെ സീസണ്‍-5ഉം ഇതേ ടീമായിരുന്നു കപ്പ് നേടിയത്.കാണികളുടെ ആരവത്താല്‍ ഗ്രൗണ്ട് പുളകം കൊള്ളുകയായിരുന്നു.