പാലക്കുന്ന്: കാലപ്പഴക്കത്താല്‍ ജീര്‍ണാ വസ്ഥയിലായ കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രം നവീകരിക്കും. അരവത്ത് കെ. യു. പദ്മനാഭതന്ത്രിയുടെ സാന്നിധ്യത്തില്‍ അഷ്ടമംഗല പ്രശ്‌നചിന്തയിലായിരുന്നു തീരുമാനം. അതിനായി നടന്ന ജീര്‍ണോദ്ധാരണ കമ്മിറ്റി രൂപീകരണ യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ കെ. വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധാകരന്‍ കുതിര്‍, പാരമ്പ്യര ട്രസ്റ്റി കെ. യു. നാരായണന്‍ തന്ത്രി, പദ്മനാഭ തന്ത്രി, ശശി ആറാട്ടുകടവ്, സി. കെ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. അരവത്ത് ശിവരാമന്‍ മേസ്ത്രി ചെയര്‍ മാനായും പി. എം. ഗംഗാധരന്‍ ജനറല്‍ കണ്‍വീനര്‍ ആയും നിര്‍മാണ കമ്മിറ്റി രൂപീ കരിച്ചു.