നീലേശ്വരം : സ്വച്ചത ഹി സേവ 2025 ഭാഗമായി നഗരസഭ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിത കര്‍മസേനാഗം ങ്ങള്‍ക്കും മെഡിക്കല്‍ പരിശോധന നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ടി വി ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി പി ലത അധ്യക്ഷത വഹിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍ സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് രഞ്ജിത്ത് കുമാര്‍ ടി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അജിത് സി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാര്‍ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് രഞ്ജിത്ത് കുമാര്‍ ടി, ഡോക്ടര്‍ ശ്രുതി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി മൊയ്ദു നന്ദി പറഞ്ഞു.