തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് നയിച്ച മെഗാ രാഷ്ട്രീയ റാലിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 39 പേര്‍ മരിച്ചു. 8 കുട്ടികളും 16 സ്ത്രീകളടക്കം ആകെ 39 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിച്ചു.62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുച്ചിറപ്പള്ളിയില്‍ നിന്നും സേലത്തുനിന്നും 40 ലധികം ഡോക്ടര്‍മാരെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്
ആളുകള്‍ ബോധരഹിതരായി വീണതോടെ വിജയ് പെട്ടെന്ന് പ്രസംഗം അവസാനിപ്പിക്കുകയും പൊലീസിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. റാലിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ആളുകള്‍ക്ക് അദ്ദേഹം വെള്ളം വിതരണം ചെയ്യുകയും ആംബുലന്‍സുകള്‍ ക്രമീകരിക്കുകയും ചെയ്തു.ബോധരഹിതരായവരെ ആംബുലന്‍സുകളില്‍ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി,