കാസര്‍കോട് : അനീതിക്കെതിരെ യുവതയുടെ എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായുള്ള കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് സമ്മേളനം ഒക്ടോബര്‍ 9,10,11 തിയ്യത്തികളില്‍. ഒക്ടോബര്‍ 11 ശനി നടക്കുന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്യും. സമ്മേളന വിജയത്തിന് വേണ്ടി സ്വാഗത സംഘ രൂപീകരിച്ചു. യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ എം കടവത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് തളങ്കര ഹകീം അജ്മല്‍ അധ്യക്ഷത വഹിച്ചു.