കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശന്‍ മാവുങ്കാല്‍ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി മേഖലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ യൂണിറ്റ് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു.
കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ. പി. എ ) കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് തല സമ്മേളനങ്ങള്‍ നടന്നുവരികയാണ്. കാഞ്ഞങ്ങാട് മേഖലയിലെ കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് സമ്മേളനം മേഖല കമ്മിറ്റി ഓഫീസില്‍ വച്ച് നടന്നു. യൂണിറ്റ് അംഗങ്ങള്‍ ശോഭയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനം കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശന്‍ മാവുങ്കാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി.കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യാതിഥിയായി പങ്കെടുത്തു. സമ്മേളനത്തില്‍ വച്ച് ഫോട്ടോഗ്രാഫി മേഖലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ രവി കാര്യാട്ട്, കെ പി രവീന്ദ്രന്‍ നായര്‍,ടി. എം. ഫിലിപ്പ്. വി. കുഞ്ഞുണ്ണി, എന്നിവരെ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. അനീഷ സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ. അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ ദിനേശന്‍ കൊവ്വല്‍ പള്ളി വരവ് ചിലവ് കണക്കും മേഖല സെക്രട്ടറി സുരേഷ് ചെരിച്ചല്‍ മേഖല റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുധീര്‍, ജില്ലാ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ബി. എ. ഷരീഫ്, ജില്ലാ ട്രഷറര്‍ എന്‍. കെ. പ്രജിത്ത്, മേഖല പ്രസിഡണ്ട് പ്രജീഷ് മാവുങ്കാല്‍, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഇന്‍ ചാര്‍ജ് പി. ഹരിപ്രസാദ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. യൂണിറ്റ് സെക്രട്ടറി കെ. അനില്‍കുമാര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.കെ. പ്രവീണ്‍ നന്ദിയും പറഞ്ഞു. നവംബര്‍ മാസത്തില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ജില്ല സമ്മേളനം വിജയിപ്പിക്കാന്‍ യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. 2025- 26 വര്‍ഷത്തെ പുതിയ ഭാരവാഹികളായി ബി. എ. ഷാരീഫ് (പ്രസിഡണ്ട്), കെ. അനില്‍കുമാര്‍ (സെക്രട്ടറി), ടി. എം. ഫിലിപ്പ് (വൈസ് പ്രസിഡണ്ട്), അനീഷ സുരേഷ് (ജോയിന്റ് സെക്രട്ടറി), ദിനേശന്‍ കൊവ്വല്‍ പള്ളി ഖജാന്‍ജി, ബാലകൃഷ്ണന്‍ പാലക്കി (പി.ആര്‍.ഒ) എന്നിവരെ തെരഞ്ഞെടുത്തു.