രാജപുരം ഗവ: യു.പി.സ്‌കൂള്‍ ബേളൂര്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 25,26 തീയതികളില്‍ നടന്നു. കലോത്സവം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജയശ്രീ എന്‍.എസ്., കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ പി.ഗോപി, ജയന്‍.എ, ബിജു വയമ്പില്‍, ഹരീഷ് കുമാര്‍.സി.സി, സിന്ധു ദിലീപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രശസ്ത ഗായിക സ്വര്‍ണ കെ.എസ് മുഖ്യാഥിതി ആയിരുന്നു. പ്രധാനാധ്യാപകന്‍ രമേശന്‍ സ്വാഗതം പറഞ്ഞു. സുചിത്ര ടീച്ചര്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി