രാജപുരം : പാണത്തൂര്‍ ഗവ: വെല്‍ഫെയര്‍ ഹൈസ്‌കൂളില്‍ സ്‌കൂള്‍ കലോല്‍സവം മെറാക്കിയുടേയും, ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. കലോല്‍സവം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദും, ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളായ സമഗ്ര ഗുണമേന്മ പരിപാടി മുന്നേറ്റം, സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാം, ജലശുദ്ധീകരണ പ്ലാന്റ്, നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എസ്.എന്‍ സരിതയും നിര്‍വ്വഹിച്ചു.
പി.ടി.എ പ്രസിഡന്റ് പി തമ്പാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക അംബിക കെ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ എം.കെ സുരേഷ്, വൈസ് ചെയര്‍മാന്‍ കെ.സി സലീം, സ്റ്റാഫ് സെക്രട്ടറി സുമതി പി.കെ, സീനിയര്‍ അസിസ്റ്റന്റ് റോബിന്‍ എം.കെ, എസ് പ്രതാപചന്ദ്രന്‍, ബിആര്‍സി കോഡിനേറ്റര്‍മാരായ ശാരിക കെ, ലതിക,സ്‌കൂള്‍ ലീഡര്‍ അഭയ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.