പാറപ്പള്ളി: വേള്‍ഡ് ബുക്ക് ഓഫ് എക്‌സലന്‍സ് അംഗീകാരവും യങ് കമ്മ്യൂണിറ്റി ചാമ്പ്യന്‍ അവാര്‍ഡും നേടിയ അമ്പലത്തറ പാറപ്പള്ളിയിലെ ശരത്തിനെ കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് വികസന സമിതി നേതൃത്വത്തില്‍ പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്കില്‍ വെച്ച് അനുമോദനം നല്‍കി. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡന്റുമായ പി.ദാമോദരന്‍ ഷാള്‍ അണിയിച്ച് അനുമോദിച്ചു.രക്തദാന ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനത്തിന് നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്‌റ്‌സ് ആന്‍ഡ് ആക്റ്റീവിസ്റ്റിസ് ഏര്‍പെടുത്തിയ അവാര്‍ഡാണ് ലഭിച്ചത്. ഡല്‍ഹി ഭാരത് മണ്ഡപത്തിലും, ഹരിയാന കര്‍ണാല്‍ വച്ചുമാണ്അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. കേരളത്തിലെ അറിയപ്പെടുന്ന ബ്ലഡ് കോര്‍ഡിനേറ്ററായ ശരത് കേരളോല്‍സവത്തിലും മറ്റു മത്സരങ്ങളിലും പഞ്ചഗുസ്തി മത്സരത്തില്‍ ജില്ലാ – സംസ്ഥാന തലങ്ങളില്‍ മെഡല്‍ ജേതാവാണ്. ടി.പി.വന്ദന,ബി.മുരളി, പി. നാരായണന്‍, നിഷ , ജിഷ , സുജിത്ത് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി. ജയകുമാര്‍ സ്വാഗതവും വി.കെ.കൃഷ്ണന്‍ അദ്ധ്യക്ഷതയും വഹിച്ചു.