രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്വച്ചതാ ഹീ സേവ ക്യാമ്പയിന്‍ ന്റെ ഭാഗമായുള്ള ‘സ്വച്ചോത്സവ് 2025’ ശുചീകരണ യജ്ഞം മുട്ടിച്ചരലില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.സി ഡി എസ് അംഗം ഉഷ പി ല്‍, പത്തൊമ്പതാം വാര്‍ഡ് കണ്‍വീനര്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശുചീകരണ ക്യാമ്പയിന്‍ ന്റെ ഭാഗമായി ഗുരുപുരം മുതല്‍ ഇരിയ വരെയുള്ള സംസ്ഥാന പാതയോരം ശുചീകരിച്ചു. ഹരിതകര്‍മസേന, വ്യാപാരി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ക്യാമ്പയിന്‍ ല്‍ ഭാഗവാക്കായി. ശുചീകരണ യജ്‌നത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുമിത്രന്‍ സ്വാഗതവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എന്‍ എസ് നന്ദിയും പറഞ്ഞു.