കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലോത്സവം ‘കണ്ണോരം 25’ ന് തുടക്കമായി

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലോത്സവം ‘കണ്ണോരം – 25 ‘ ന് തുടക്കമായി. പി ടി എ പ്രസിഡന്റ് സി കെ ഉമ്മര്‍ അധ്യക്ഷതയില്‍ പ്രസിദ്ധ സഹസംവിധായകനും ചിത്രകാരനുമായ ജ്യോതിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ മുഖ്യതിഥിയായിരുന്നു. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരിക്കാലായില്‍, കൃഷ്ണകുമാര്‍ എം, എസ്എംസി ചെയര്‍മാന്‍ ബി അബ്ദുള്ള, മദര്‍ പി ടി എ പ്രസിഡന്റ് ഷീല എം, പ്രധാനധ്യാപിക അസ്മാബി എം കെ, മുന്‍ പി ടി എ പ്രസിഡന്റും കലാകാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി, സീനിയര്‍ അസിസ്റ്റന്റുമാരായ പ്രശാന്ത് പി ജി, സുവര്‍ണ പൊടിക്കളത്തില്‍, സ്‌കൂള്‍ ചെയര്‍മാന്‍ മാസ്റ്റര്‍ ശ്യാം പ്രസാദ് കെ എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ ഷാജി ജോസഫ് സ്വാഗതവും കണ്‍വീനര്‍ സജീവ് കെ എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *