രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തില്‍ റോഡ് പുനരുദ്ധാരണത്തിനുള്ള ടെന്‍ഡര്‍ നടപടിയില്‍ ഭരണസമിതി തീരുമാനം അട്ടിമറിച്ചുകൊണ്ട് മിനുട്‌സില്‍ കൃത്രിമം കാണിച്ച് പ്രതിപക്ഷ വാര്‍ഡുകളെ പൂര്‍ണ്ണമായും തഴഞ്ഞതിലും, ഇടതുപക്ഷ ഭരണത്തില്‍ പഞ്ചായത്തില്‍ നടക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോടോം-ബേളൂര്‍,കാലിച്ചാനടുക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10.30 ന് കോടോം ബേളൂര്‍ പഞ്ചയത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.