പാലക്കുന്ന്: പാലക്കുന്ന് ലയണ്‍സ് ക്ലബ്
ഓണാഘോഷത്തോടനുബന്ധിച്ചു പൂക്കള മത്സരം നടത്തി. അതത് വീടുകളിലാണ് പൂക്കളം ഒരുക്കിയത്. ഉദുമ അച്ചേരിയിലെ കെ. ജി.മധുസൂദനന്റെ ഭാര്യ ചിത്രസീമ ഒന്നാം സ്ഥാനം നേടി .
പടിഞ്ഞാര്‍ കൊപ്പലിലെ ആര്‍. കെ. കൃഷ്ണപ്രസാദിന്റെ ഭാര്യ ബീന വരച്ച പൂക്കളത്തിനാണ് രണ്ടാം സ്ഥാനം.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.