പാലക്കുന്ന്: തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര വാര്‍ഷിക പൊതു യോഗം രക്ഷാധികാരി എ. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രഭാകരന്‍ പാറമ്മല്‍ അധ്യക്ഷനായി. രക്ഷാധികാരി കളായ എം. പി. കുഞ്ഞിരാമന്‍, വി കരുണാകരന്‍ മംഗ്ലൂര്‍, കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, പി. കുഞ്ഞി കണ്ണന്‍, യു എ ഇ പ്രതിനിധി പി.വി.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു. അടുത്ത 3 വര്‍ഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: പ്രഭാകരന്‍ പാറമ്മല്‍ (പ്രസിഡന്റ്) , വി കുഞ്ഞികൃഷ്ണന്‍ , എം. വി.ശ്രീധരന്‍ (വൈ. പ്രസി.) രഞ്ജിത്ത് മൂലക്കണ്ടം (സെക്രട്ടറി) ബാലകൃഷ്ണന്‍ നായര്‍ തിരുവക്കൊളി, കെ എന്‍ വിനോദ് കുമാര്‍ (ജോ. സെക്ര), നാരായണന്‍ മുല്ലച്ചേരി (ട്രഷറര്‍).