അനുഷ്‌ക ഷെട്ടിയെ നായികയാക്കി കൃഷ് ജഗര്‍ലമുടി സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘ഘാട്ടി’. ആക്ഷന്‍ ക്രൈം ഡ്രാമ ചിത്രമാണ് ഘാട്ടി . ഫസ്റ്റ് ഫ്രെയിം എന്റര്‍ടൈന്‍മെന്റ്‌സിന്റെ കീഴില്‍ യെദുഗുരു രാജീവ് റെഡ്ഡിയും സായിബാബു ജഗര്‍ലമുടിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം യുവി ക്രിയേഷന്‍സാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഘാട്ടിയിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ദസ്സോര’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
‘ഘാട്ടി’ ഒരു പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഘാട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ഹിറ്റായിരുന്നു. അനുഷ്‌ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധായകന്‍ കൃഷ് ജഗര്‍ലമുടിക്കൊപ്പം ഘാട്ടിയുടെ തിരക്കഥ എഴുത്തില്‍ സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ റാവു എന്നിവരും പങ്കാളിയായിട്ടുണ്ട്.
‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ സിനിമയാണ് നടി അനുഷ്‌ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവീന്‍ പൊലിഷെട്ടിയാണ് ചിത്രത്തിലെ നായകന്‍. അനുഷ്‌ക ഷെട്ടി നായികയായി വേഷമിട്ട ചിത്രം യുവി ക്രിയേഷന്‍സാണ് നിര്‍മിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രമായ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി ആഗോള ബോക്‌സ് ഓഫീസില്‍ ആകെ 50 കോടി രൂപയില്‍ അധികം നേടിയിരുന്നു. ചിരിക്കും ഒരുപാട് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി മികച്ച പ്രകടനം നടത്തിയിരുന്നുവെന്ന് മഹേഷ് ബാബുവും ചിരഞ്ജീവിയുമടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു.