ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു.

കാസര്‍കോട് വികസന പാക്കേജിലൂടെ ഭരണാനുമതി ലഭിച്ച 55 ലക്ഷം രൂപ വിനിയോഗിച്ചാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ദിവസേന 300 രോഗികള്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് നിര്‍മ്മിച്ചത്. മെഡിക്കല്‍ ഓഫീസര്‍, പബ്ലിക് ഹെല്‍ത്ത് വിഭാഗം, ഓഫീസ് , കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കും. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ഈ ആശുപത്രിയില്‍ മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനവും, സായാഹ്ന ഒ പിയും കൂടാതെ ആര്‍ദ്രം നിലവാരത്തിലുള്ള ഫാര്‍മസി, ലബോറട്ടറി ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ആശുപത്രിയുടെ ഭൗതിക സാഹചര്യ ങ്ങളുടെ വികസനത്തിലൂടെ ആശുപത്രി പൂര്‍ണമായും രോഗിസൗഹൃദമായി രിക്കുകയാണ്.

ചടങ്ങില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി വി അരുണ്‍ , ഉദുമ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം .ബീവി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുധാകരന്‍, മെമ്പര്‍മാരായ വി കെ അശോകന്‍, നബീസ പക്യാര, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി വി രാജേന്ദ്രന്‍, കെ.വി ശ്രീധരന്‍, കെ.ബി.എം ഷെരീഫ്, വൈ.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് ആരോഗ്യം, വിദ്യാഭ്യാസംസ്ഥിര സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍ സ്വാഗതവും ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കായിഞ്ഞി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *