രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനത്തിന്റെ ഭാഗമായി വ്യാപാര ഭവന് മുന്നില്‍ യൂണിറ്റ് പ്രസിഡണ്ട് എന്‍ മധു പതാക ഉയര്‍ത്തി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു തുടര്‍ന്ന് യൂണിറ്റിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ വ്യാപാരികളെ അവരവരുടെ സ്ഥാപനങ്ങളില്‍ ചെന്ന് ആദരിച്ചു. യൂണിറ്റ് സെക്രട്ടറി എം എം സൈമണ്‍, സഹഭാരവാഹികള്‍, വനിതാ വിംഗ് സെക്രട്ടറി രമ്യ രാജീവന്‍ , എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ യൂണിറ്റ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു . യൂണിറ്റിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 12 മെമ്പര്‍മാരെ ഷാള്‍ അണിയിച്ച് ആദരിക്കുകയും മൊമെന്റൊ നല്‍കുകയും ചെയ്തു.