രാജപുരം : രാജപുരം ഹോളി ഫാമിലി എ എല്‍.പി സ്‌കൂളിന്റെ പ്രഥമ പി.ടി.എ യോഗം നടന്നു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ സി യുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടന കര്‍മ്മം സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജോസ് അരിച്ചിറ നിര്‍വഹിച്ചു. പ്രധാനാദ്ധ്യാപകന്‍ എബ്രാഹം കെ.ഒ വിഷയാവതരണം നടത്തി. രാജപുരം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് രക്ഷിതാക്കളുമായി സംവദിച്ചു.മദര്‍ പി.ടി.എ പ്രസിഡണ്ട് ജാസ്മിന്‍ മാനുവല്‍ , ഷൈബി എബ്രാഹം, സോണി കുര്യന്‍, അനില തോമസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയപി.ടി.എ പ്രസിഡണ്ടായി സോനു ജോസഫിനെയും മദര്‍ പി.ടി.എ പ്രസിഡണ്ടായി സുബി പ്രിന്‍സിനെയും തിരഞ്ഞെടുത്തു.