പാലക്കുന്ന് : എരോല്‍ ആറാട്ട്കടവ് പുതുച്ചേരി തറവാട് കളരിയില്‍ കളിയാട്ട ഉത്സവം 25 മുതല്‍ 29 വരെ നടക്കും. 25 ന് വൈകുന്നേരം 7 ന് എരേല്‍ അമ്പലത്തിങ്കാല്‍ വിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന. 8.30 ന് ദൈവക്കോലങ്ങളുടെ തുടങ്ങല്‍. രാത്രി 11 ന് മോന്തിക്കോലം, രാത്രി 11.30 ന് പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് മറ്റു തെയ്യങ്ങളുടെ കുളിച്ച് തോറ്റവും. 26 ന് രാവിലെ 5 ന് പടവീരന്‍ തെയ്യം. രാവിലെ 7 ന് മഹാലക്ഷിപുരം മഹിഷി മര്‍ദ്ധിനി ക്ഷേത്ര സമിതിയുടെ സദ്ഗ്രന്ഥ പാരായണം. തുടര്‍ന്ന് 9 ന് വിഷ്ണു മുര്‍ത്തിയും തറവാട്ട് ധര്‍മ ദൈവം പടിഞ്ഞാറ്റ ചാമുണ്ഡിയും അരങ്ങിലെത്തും, ഉച്ചയ്ക്ക് 12.30 ന് ചൂളിയാര്‍ ഭഗവതിയും 3.30 ന് മൂവാളംങ്കുഴി ചാമുണ്ഡിയും അരങ്ങിലെത്തും. തുടര്‍ന്ന് രാത്രി 7ന് നേര്‍ച്ച കളിയാട്ടം ആരംഭിക്കും.
8.30 ന് ദൈവക്കോലങ്ങളുടെ തുടങ്ങല്‍, രാത്രി 11 ന് മോന്തിക്കോലം, രാത്രി 11.30 ന് പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് മറ്റു തെയ്യങ്ങളുടെ കുളിച്ച് തോറ്റവും. 27 ന് രാവിലെ 5 ന് പടവീരന്‍ തെയ്യം. 8 ന് എരേല്‍ അമ്പലത്തിങ്കാല്‍ വിഷ്ണു ക്ഷേത്ര മാതൃ സമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം. തുടര്‍ന്ന് 9 ന് വിഷ്ണു മുര്‍ത്തിയും തറവാട്ട് ധര്‍മ്മ ദൈവം പടിഞ്ഞാറ്റ ചാമുണ്ഡിയും അരങ്ങിലെത്തും. ഉച്ചയ്ക്ക് 12.30ന് ചൂളിയാര്‍ ഭഗവതിയും 3.30 ന് മൂവാളംങ്കുഴി ചാമുണ്ഡിയും അരങ്ങിലെത്തും.
രാത്രി 8:00 ന് വിളക്കിലരി. 28 ന് രാവിലെ 10ന് ആറാട്ട്കടവ് പുതുച്ചേരി ഗുളികന്‍ ദേവസ്ഥാനത്ത് ഗുളികന്‍ തെയ്യം കെട്ടിയാടിക്കും. 29 ന് രാവിലെ 10 ന് ഗുളികന്‍ തെയ്യം നേര്‍ച്ചയായും കെട്ടിയാടിക്കും. 26നും 27നും അന്നദാനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തുലാഭാര സേവയുള്ളവര്‍ മുന്‍കൂട്ടി പേര് നല്‍കേണ്ടതാണ്. കളിയാട്ടത്തിന് വിഭവങ്ങള്‍ എത്തിക്കുന്നവര്‍ വിവരം അറിയിക്കണം. 9048559567, 9446169588.