രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം മഹോത്സവം ജനുവരി 23, 24 ,25 , തീയ്യതികളില്‍ ബ്രഹ്മശ്രീ ഇരിവല്‍ ഐ കെ കേശവ തന്ത്രികളുടെ മഹനീയ കാര്‍മ്മികത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികളറിയിച്ചു. 23 ന് രാവിലെ 5 മണിക്ക് നട തുറക്കല്‍, ഗണപതിഹോമം. ഉഷ:പൂജ ,10 മണിക്ക് കലവ നിറക്കല്‍ ഘോഷയാത്ര വിവിധ ഗൃഹലക്ഷ്മി സഭകളുടെ നേതൃത്വത്തില്‍ ഉദയപുരം ടൗണില്‍ നിന്നും ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ പ്രസാദ വിതരണം, അന്നദാനം വൈകുന്നേരം 6മണിക്ക് ദീപാരാധന, 7 മണി മുതല്‍ വിവിധ ഗൃഹലക്ഷ്മി സഭകളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, 8 മണിക്ക് അത്താഴപൂജ.
24ന് രാവിലെ 5 മണിക്ക് നടതുറക്കല്‍, 6മണിക്ക് ഗണപതിഹോമം, 9 മണിക്ക് ആനപ്പന്തല്‍ ഉയര്‍ത്തല്‍. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ, 1 മണിക്ക് അന്നദാനം, വൈകുന്നേരം 6 മണിക്ക് വര്‍ണ്ണശബളമായ ഘോഷയാത്ര എരുമക്കുളം ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും മുത്തുക്കുടകളുടെയും വിവിധ വാദ്യം മേളങ്ങളുടെയും കരഗാട്ടം, പൂക്കാവടി, ദേവനൃത്തം, ശിങ്കാരിമേളം, താലപ്പൊലിയേന്തിയ ബാലികാബാലകന്മാരുടെയും ആയിരം കണ്ഠങ്ങളില്‍ നിന്നുയരുന്ന നാമജപങ്ങളുടെയും അകമ്പടിയോടുകൂടി പുറപ്പെടും. 6.30ന് ദീപാരാധന, 7മണിക്ക് തിരുവത്താഴത്തിന് അരി അളക്കല്‍, 8 മണിക്ക് അത്താഴപൂജ ,9 മണിക്ക് കുട്ടികളുടെയും മാതൃ സമിതി അംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍.
25 ന് രാവിലെ 5 മണിക്ക് നട തുറക്കല്‍ ,ഗണപതിഹോമം ,11 മണിക്ക് ക്ഷേത്ര തിരുമുറ്റത്ത് പൂര്‍ണ്ണമായും യുഎഇ കമ്മിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ചെയ്ത ശിലയുടെ സമര്‍പ്പണവും യുഎ എ കമ്മിറ്റി സാരഥികളെ ആദരിക്കല്‍ ചടങ്ങും. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ, ഒരു മണിക്ക് അന്നദാനം,വൈകുന്നേരം 6 മണിക്ക് ദീപാരാധന ,തായമ്പക, 6. 30 വിവിധ കലാപരിപാടികള്‍ വൈകുന്നേരം 8 മണിക്ക് അത്താഴപൂജ , 10 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത് ,10 .45 ആകാശ വിസ്മയം തുടര്‍ന്ന് ദുര്‍ഗ്ഗാ ഭഗവതിയുടെയും ഗോപാലകൃഷ്ണ ഭഗവാന്റെയും നൃത്തോത്സവം .
26 രാത്രി 8 മണിക്ക് ക്ഷേത്ര അധീനതയിലുള്ള കാവില്‍ തെയ്യം കൂടല്‍. 27ന് ഉച്ചയ്ക്ക് 12. 30 കരിം ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാടൊടു കൂടി ഈ വര്‍ഷത്തെ മഹോത്സവം സമാപിക്കുമെന്ന് ഭാരവാഹികളായ കെ ദാമോദരന്‍ കണ്ടത്തില്‍, എന്‍ പി ബാലസുബ്രമണ്യന്‍, കെ ഗോപാലന്‍ വാഴവളപ്പ്, കെ ബി ബൈജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.