പാണത്തൂര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ പണിയെടുക്കുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയെ കാണാനില്ലെന്ന് പരാതി

പാണത്തൂര്‍ – പാണത്തൂര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ ജോലി ചെയ്യുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയായ അനില്‍ (19) നെയാണ് കാണാനില്ലെന്ന് പരാതി ലഭിച്ചത്. ഇന്നലെ് ഉച്ചയോടെ കൂടി തന്റെ താമസ സ്ഥലമായ കരിക്കെ തോട്ടത്തിലേക്ക് മഞ്ഞടുക്കം പാലം കടന്ന് KA 21 H 0496 നമ്പര്‍ ബൈക്കില്‍ വന്ന കര്‍ണാടക ബളഗാവി സ്വദേശിയാണ് കാണാതായതായി ഡ്രൈവര്‍ പരാതി നല്‍കിയത്. ഭക്ഷണം എടുക്കാന്‍ പോയ സഹായി തോട്ടത്തിലെ താമസ സ്ഥലത്തോ, തിരിച്ച് പ്ലാന്റേഷനിലോ എത്തിയില്ല എന്ന് കാട്ടിയാണ് ഡ്രൈവര്‍ പരാതി നല്‍കിയത്. ആ സമയത്ത് പുഴയില്‍ നല്ല വെള്ളം ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *