കള്ളാര്‍ : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമദിനം കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിലും കള്ളാര്‍ ടൗണിലും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കൂക്കള്‍, ഗിരീഷ് നീലിമല, ബി അബ്ദുള്ള, പി എ ആലി, വി കുഞ്ഞികണ്ണന്‍, റോയി ആശാരി കുന്നേല്‍, ബാബു കാരക്കുന്നേല്‍, രാജേഷ് പെരുമ്പള്ളി, ശശിധരന്‍ മൊടക്കട്ട്, കുഞ്ഞികണ്ണന്‍ കുരംങ്കയ തുടങ്ങിയവര്‍ സംസാരിച്ചു.