പെണ്‍കുഞ്ഞിന് ജന്മം നല്‍കി 32കാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ പ്രസവത്തിന് പിന്നാലെ 32-കാരി മരിച്ചു. കുന്നംകുളം സ്വദേശി ബിമിതയാണ് മരിച്ചത്. പ്രസവത്തിനിടെ ഹൃദയസംബന്ധമായ പ്രവര്‍ത്തനം തകരാറിലാകുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ പുറത്തെടുത്തതിനാല്‍ കുട്ടി രക്ഷപ്പെട്ടു. പെണ്‍കുഞ്ഞിനാണ് ബിമിത ജന്മം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് ബിമിതയെ പ്രസവത്തിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ ആരോഗ്യനില മോശമാകുകയും വളരെ പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *