ഇനി മുതല്‍ കുപ്പിയിലും; കുപ്പിപ്പാലുമായി മില്‍മ എത്തുന്നു

തിരുവനന്തപുരം: വിപണിയിലെ സ്വകാര്യകമ്പനികളുമായുള്ള മത്സരം മറികടക്കാനായി കുപ്പിപ്പാലുമായി മില്‍മ എത്തുന്നു. ആദ്യമായാണ് മില്‍മ കവര്‍ പാലിനൊപ്പം കുപ്പിയിലടച്ച പാല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. സ്വകാര്യകമ്പനികള്‍ നിലവില്‍ കുപ്പിപ്പാല്‍ വില്‍ക്കുന്നുണ്ട്. മത്സരം കടുത്തതോടെയാണ് മില്‍മയും കുപ്പിപ്പാലുമായി രംഗത്തെത്തുന്നത് എന്നാണ് വിവരം.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുക. 10,000 ലിറ്റര്‍ കുപ്പിപ്പാല്‍ നിത്യേന വില്‍ക്കാനാണ് മില്‍മ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള പുനരുപയോഗിക്കാവുന്ന ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയിലാണ് പാല്‍ എത്തിക്കുക. കുപ്പി തുറന്ന് ഉപയോഗിച്ച ശേഷം അവശേഷിക്കുന്നത് മൂന്ന് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുന്ന തരത്തിലാണ് വിപണനം.

56 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കവര്‍പാല്‍ വില്‍ക്കുന്നത്. കുപ്പിപ്പാലിന് 60 രൂപയ്ക്ക് മുകളിലാകും വിലയെന്നാണ് സൂചന. മികച്ച പ്രതികരണമുണ്ടായാല്‍ കൂടുതല്‍ പാല്‍ വില്‍പ്പനയ്‌ക്കെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *