മാലക്കല്ല്: സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും, ഉദ്ഘാടനം നടത്തി. സ്‌കൂള്‍ പ്രധാനാധ്യാപകനായ സജി എം.എ സ്വാഗതം ആശംസിച്ചു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ റവ. ഫാ. ടിനോ ചാമക്കാല അധ്യക്ഷത വഹിച്ചു.
പ്രമുഖ നാടന്‍പാട്ട് കലാകാരനും ജനപ്രിയ കലാകാരനുമായ അഭിരാജ് എ.പി ഉദ്ഘാടനം നിര്‍വഹിച്ചു. തന്റെ നാടന്‍പാട്ടുകളിലൂടെ കലാ-സാംസ്‌കാരിക പാരമ്പര്യത്തെ സമര്‍പ്പണത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന അഭിരാജ് എ.പി. വിദ്യാരംഗം വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉത്സാഹവും പിന്തുണയും പ്രഖ്യാപിച്ചു. പി.ടി.എ പ്രസിഡന്റ് ബിനീഷ് തോമസ്, എം.പി.ടി.എ പ്രതിനിധിയായ സുമിഷ പ്രവീണ്‍, മനീഷ്, സി. റോസ്ലിറ്റ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ ചടങ്ങിന് പുതുമയും നിറവുമേകി.