പേരാല്‍ പ്രദേശത്തെ മഡിമുഗര്‍ ജുമാ മസ്ജിദുമായി ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മ്മിച്ച മഡി മുഗര്‍ വയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. എ.കെ. എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ , സ്ഥിരം സമിതി ചെയര്‍മാന്‍ ബി എ റഹ്‌മാന്‍ ആരിക്കാടി, പഞ്ചായത്തംഗങ്ങളായ താഹിറ ജി ഷംസീര്‍ , യൂസഫ് ഉള്‍വാര്‍ , ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ കെ ആരിഫ്, മുന്‍ സ്ഥിരം സമിതി അംഗം ബി എന്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.