ഹരിയാനയിലെ ഝജ്ജാറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി-എന്‍സിആര്‍ മേഖലയിലുടനീളം പ്രകമ്പനം സൃഷ്ടിച്ചു. ഝജ്ജാറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുകിഴക്കായും ഡല്‍ഹിയില്‍ നിന്ന് 51 കിലോമീറ്റര്‍ പടിഞ്ഞാറുമായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 9.04-ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.