പാറപ്പള്ളി : ജൂലായ് ഒന്ന് ഡോക്ടേഴ്‌സ് ദിനത്തില്‍ വാര്‍ഡിലെ ഡോക്ടര്‍മാരുടെ സംഗമമൊരുക്കി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ്. സംഗമം ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡില്‍ അലോപതി, ആയൂര്‍വ്വേദം, ഹോമിയോ, വെറ്റിനറി എന്നിങ്ങനെയായി 14 ഡോക്ടര്‍മാരാണുള്ളത്. ഡോക്ടര്‍മാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്‌നേഹ വിരുന്ന് നല്‍കുകയും ചെയ്തു. ജില്ലാ ആയൂര്‍വ്വേദ ആശുപത്രി സീനിയര്‍ സൂപ്രണ്ട് ഡോ: കെ. വിശ്വനാഥന്‍, ഡോ: ആഷിക് അമ്പലത്തറ, ഡോ:പി. അനുപമ പാറപ്പള്ളി, ഡോ:പി. അഞ്ജലി പാറപ്പള്ളി, ഡോ: സൂര്യ സുരേന്ദ്രന്‍ മലയാക്കോള്‍, പി. അപ്പക്കുഞ്ഞി അമ്പലത്തറ, സലീം മുട്ടിച്ചരല്‍, പി.എം. രാമചന്ദ്രന്‍, എം. അനില്‍കുമാര്‍ ചുണ്ണംകുളം, കെ.വി. കേളു ,എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി. ജയകുമാര്‍ സ്വാഗതവും ടി.പി.വന്ദന നന്ദിയും പറഞ്ഞു.