രാജപുരം: പൂടംകല്ല് അയ്യങ്കാവ് ഹരിഹരസുത വിലാസം എന്‍എസ്എസ് കരയോഗം കുടുംബസംഗമം നടത്തി. പൂടംകല്ല് പൈനിക്കരയിലെ ജോയ്സ് ഹോം സ്റേറയില്‍ ഒരുക്കിയ കുടുംബ സംഗമം എന്‍എസ്എസ് ഹൊസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കരിച്ചേരി പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ഗോപി നായര്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി പി. ജയപ്രകാശ് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. യൂണിയന്‍ വനിതാ സമാജം പ്രസിഡന്റ് ടി.വി. സരസ്വതി, കരയോഗം വനിതാ സമാജം പ്രസിഡന്റ് സി. രേഖ, കരയോഗം സെക്രട്ടറി കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, എന്‍.സി.ടി. നാരായണന്‍, വി. പ്രഭാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വിവിധ പരീക്ഷകളിലും മറ്റും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.