രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനാദിനാഘോഷം കോളിച്ചാല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്നു.കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റ അമരക്കാരനായിരുന്ന പി എന്‍ പണിക്കറുടെ ചരമദിനമായ ജൂണ്‍ 19 ഇന്ത്യയിലാകമാനം വായനാദിനമായി ആചരിക്കുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സി ഡി പി ഒ പരപ്പ അഡീഷണല്‍ ഐ സി ഡി എസ് ഗീത ടി എം മുഖ്യാതിഥിയായിരുന്നു. മലയാളം അധ്യാപകന്‍ ശ്രീകാന്ത് എസ് എന്‍ വായനാ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്ററ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി ,പഞ്ചായത്ത് മെമ്പര്‍ വനജ ഐത്തു എന്നിവര്‍ സംസാരിച്ചു. ലൈബ്രേറിയന്‍ രാധാകൃഷ്ണന്‍ കെ സ്വാഗതവുംപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു..