ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി ഒ. ആര്‍ കേളു തക്കോല്‍ കൈമാറും
രാജപുരം: സംസ്ഥാന അതിര്‍ത്തി ഗ്രാമമായ പനത്തടി പഞ്ചായത്തിലെ കമ്മാടി ഉന്നതിയിലെ പത്ത് കുടുംബങ്ങള്‍ക്ക് കല്ലപ്പള്ളി ബാട്ടോളിയില്‍ ഭവനം ഒരുങ്ങി. കനത്ത മഴ വന്നാലും മണ്ണിടിച്ച ലുണ്ടായാലും ഈ പേടി വേണ്ട.
തക്കോല്‍ കൈമാറ്റം ശനിയാഴ്ച 12 മണിക്ക് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വ്വഹിക്കും. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി ആയിരിക്കും
ജില്ലാ കളക്ടര്‍ ഇമ്പശേഖരന്‍ കെ , പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം ലക്ഷ്മി, തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദ്, സുപ്രിയ ശിവദാസ് , ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ രംഗത്ത് മല, സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. രാധാകൃഷ്ണ ഗൗഡ എന്നിവര്‍ അറിയിച്ചു.