കാഞ്ഞങ്ങാട്: നൂതന സാങ്കേതിക വിദ്യകളും അത്യാധുനിക യന്ത്ര സംവിധാനങ്ങളും അച്ചടി മേഖലയിലേക്ക് കടന്നു വന്നതോടെ വലിയ സാമ്പത്തിക ബാധ്യതകള്‍ ചെറുകിട പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതായും ചെറുകിട പ്രിന്റിംഗ് സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .തകര്‍ച്ചയുടെ വക്കിലായ മേഖലയുടെ നിലനില്‍പ്പിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് വെച്ച് നടന്ന മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട് ടി.പി. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹമ്മദ് മുഖ്യാതിഥിയായി സംസാരിച്ചു. മേഖല പ്രസിഡണ്ട് എം. ജയറാം അധ്യക്ഷത വഹിച്ചു. കെ. പി. എ കൈത്താങ്ങ് പദ്ധതി ചെയര്‍മാന്‍ സിബി കൊടിയം കുന്നേല്‍,പ്രഭാകരന്‍ കാഞ്ഞങ്ങാട്, മേഖലാ സെക്രട്ടറി ജി. പി.ജിതേന്ദ്ര കുമാര്‍, ഷംസീര്‍. ബി, റീജിത്ത് കെ, രാജേഷ് കെ.എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍. കേളു നമ്പ്യാര്‍ സ്വാഗതവും കെ. രാജേഷ് നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികള്‍:
ജി. പി. ജിതേന്ദ്ര കുമാര്‍ (പ്രസിഡണ്ട് )
കെ.പ്രഭാകരന്‍ (വൈസ് പ്രസിഡന്റ്)
ബി.ഷംസീര്‍ (വൈസ് പ്രസിഡണ്ട് )
ടി.ശശി (സെക്രട്ടറി)
കെ.രാജേഷ് ( ജോ: സെക്രട്ടറി)
കെ.റീജിത്ത് ( ട്രഷറര്‍ ).