മാലക്കല്ല്: ഔഷധ സസ്യങ്ങളും പൂച്ചെടികളും കൊണ്ട് തീര്‍ത്ത ഹരിതവേലിയും സ്‌കൂളിലെ മരമുത്തശ്ശിയായ അത്തിമരത്തിന് ചുറ്റും മനുഷ്യച്ചങ്ങലയും തീര്‍ത്ത മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയോട് കൂടിയ ദിനാഘോഷം പ്രധാന അധ്യാപകനായ സജി എം എ ഉദ്ഘാടനം ചെയ്തു.

പോസ്റ്റര്‍ നിര്‍മ്മാണം, പരിസ്ഥിതി ദിന ബോധവല്‍ക്കരണ ക്ലാസ്, പ്രതിജ്ഞ, ക്വിസ്, ഹരിത വേലി നിര്‍മാണം, മര മുത്തശ്ശിക്ക് ചുറ്റും കുരുന്നുകള്‍ കൈകോര്‍ത്ത മനുഷ്യ ചങ്ങല എന്നിങ്ങനെ വൈവിദ്യകരമായ പരിപാടികള്‍ നടന്നു. ജൈവവേലി നിര്‍മ്മാണവും വൃക്ഷത്തൈ വിതരണവും സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ടിനോ ചാമക്കലായില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സജി എ സി, സ്വപ്ന ജോണ്‍, ബിജു പി ജോസഫ് എന്നിവര്‍ സംസാരിച്ചു.
