പുകയിലനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നു. അനധികൃത പുകയിലഉത്പന്നങ്ങള്‍ നശിപ്പിച്ചു.ഏഴു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും കാഞങ്ങാട് ഒരുസിനിമാ തിയേറ്റര്‍ ഉള്‍പ്പെടെ നൂറോളം സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍കോര്‍ഡ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമനുസരിച്ചു പരിശോധനകള്‍ ഇനിയും ശക്തമാക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ജൂ. അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ 600 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.നീലേശ്വരത്ത് നടന്ന പരിശോധയില്‍ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത്. സി. ഫിലിപ്,മുളിയാറില്‍ എന്‍. എ. ഷാജുവും മംഗല്‍പാടിയില്‍ ചന്ദ്രശേഖരന്‍തമ്പിയും പെരിയയില്‍ എം. വി. അശോകനും നേതൃത്വം നല്‍കി.