ഏസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിന്‍ ജില്ലാ ഉത്ഘാടനവും യുവ കര്‍ഷകരെ ആദരിക്കലും വിത്ത് ,കൈക്കോട്ട് വിതരണവും നാളെ (01-06-25 ഞായര്‍) കളത്തൂര്‍ മദീനാ മഖ്ദൂമില്‍
കാസറഗോഡ്: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഗം സംസ്ഥാന വ്യാപകമായി ജൂണ്‍ 1-10 കാലയളവില്‍ നടത്തുന്ന പരിസ്ഥിതി കാമ്പയിനിന്റെ ജില്ലാ തല ഉത്ഘാടനവും യുവ കര്‍ഷകരെ ആദരിക്കലും കുട്ടി കര്‍ഷകര്‍ക്കുള്ള വിത്ത്,കൈക്കോട്ട് വിതരണവും നാളെ കളത്തൂര്‍ മദീന മഖ്ദൂമില്‍ നടക്കും
പരിസ്ഥിതി സംരക്ഷണം, ഗ്രീന്‍ പ്രോട്ടോകോള്‍, കാര്‍ബണ്‍ ന്യൂട്രല്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുക, അടുക്കള തോട്ടം, യുവ കര്‍ഷകരെ ആദരിക്കുക,കുട്ടി കര്‍ഷകര്‍ക്ക് കൃഷിയില്‍ പ്രചോദനം നല്‍കുക തടുങ്ങിയ പദ്ധതികള്‍ കാമ്പയിനിന്റെ ഭാഗമായി നടപ്പിലാക്കും.
നാളെ വൈകുന്നേരം നാലു മണിക്ക് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്റഫ് ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്യും, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോക്ടര്‍ രമേശ് ബാരിക്കഡ് പരിസ്ഥിതി ബോധവല്‍ക്കരണ പ്രഭാഷണം നടത്തും, ജില്ലാ സാമൂഹികം പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ആമുഖ ഭാഷണം നടത്തും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി യുവ കര്‍ഷകരെ ആദരിക്കും എസ് എസ് എഫ് കേരള സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി മുഹിമ്മാത്ത് കുട്ടി കര്‍ഷകര്‍ക്കുള്ള വിത്തും പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ കൈകോട്ടും വിതരണത്തിന നേതൃത്വം നല്‍കും. മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂര്‍ഡ്ക്ക,അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, അഷ്റഫ് സഅദി ആരിക്കാടി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് വാര്‍ഡ് മെമ്പര്‍ കെ എസ് ആള്‍വ, താജുദ്ദീന്‍ സുബ്ബയ്ക്കട്ടെ, സി എന്‍ ജാഫര്‍ സന്ദേശ ഭാഷണം നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍,പിബി ബഷീര്‍ പുളിക്കൂര്‍,ഹാരിസ് ഹിമമി സഖാഫി, ഹനീഫ് സഅദി കുമ്പോല്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, യുസുഫ് സഖാഫി കനിയാല, സിദ്ദീഖ് ഹനീഫി അന്നടുക്ക,ഇര്‍ഷാദ് കളത്തൂര്‍,മുഹമ്മദ് കുഞ്ഞി ഉളുവാര്‍ തുടങ്ങിവയവര്‍ സംബന്ധിക്കും ജില്ലാ സാമൂഹികം സെക്രട്ടറി മുനീര്‍ എര്‍മാളം സ്വാഗതവും കെഎം കളത്തൂര്‍ നന്ദിയും പറയും