കാഞ്ഞങ്ങാട്: വടക്കന്‍ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ
മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവത്തോടനുബന്ധിച്ചാണ്
ഈ അപൂര്‍വ്വ ചടങ്ങ് നടന്നത്.
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള സംഘമാണ് മീന്‍ കോവ സമര്‍പ്പണവുമായി
ക്ഷേത്രത്തിലെത്തിയത്. മടിയന്‍ കൂലോത്ത് കലശ നാള്‍ കുറി ച്ചു കഴിഞ്ഞാല്‍ ചിത്താരി പുഴയില്‍ നിന്ന് മത്സ്യം പിടിക്കാനുള്ള മുകയ സമുദായക്കാരില്‍ മാത്രം നിക്ഷിപ്തമായിരുന്നു. കാപ്പ് കലക്കി മീന്‍ പിടിക്കുന്നതിനാണ് ഇങ്ങനെയൊരു സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് അത് നിലനില്‍ക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പരിതപിക്കുന്നുണ്ട്. ഇങ്ങനെ പിടിച്ച് കലശോത്സവത്തിന് കൊണ്ടുവരുന്ന മത്സ്യം 6 കലശക്കാര്‍ക്കും തെയക്കാര്‍ക്കും കൊടുക്കും . മീന്‍ കോവ മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും സമര്‍പ്പണത്തിനായി കൊണ്ടുവന്ന കാഴ്ച അത്യന്തം നയനാനന്ദകരമായിരുന്നു.
അടോട്ട് മൂത്തേടത്ത് കുതിര്,മധുരക്കാട്
വയല്‍ എന്നിവിടങ്ങളിലെ ഓരോ കലശവും കിഴക്കുംകര ഇളയിടത്ത് കുതിര് വകയായി രണ്ട് കലശവും മടിക്കൈ പെരിയാങ്കോട്ട് ക്ഷേത്രത്തിന് കീഴിലുള്ള തീയ്യര്‍ പാലം കളരിയില്‍ നിന്ന് രണ്ട് കലശവും ഇതോടൊപ്പം എഴുന്നള്ളിച്ചു……
കാളരാത്രിയമ്മയുടെയും ,
ക്ഷേത്രപാലകനീശ്വരന്റെയും നടയില്‍ ഭഗവതി,ക്ഷേത്രപാലകന്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നതോടെ കലശങ്ങള്‍ ക്ഷേത്രം വലം വെച്ചു.
കോലധാരികളായ
മഡിയന്‍ കര്‍ണ്ണമൂര്‍ത്തി,മഡിയന്‍ ചിങ്കം ,മഡിയന്‍ പുല്ലൂരാന്‍ എന്നിവരാണ് തെയ്യക്കോലമണിഞ്ഞത്.പ്രദക്ഷിണ വഴിയില്‍ ആര്‍പ്പുവിളികളുടെ വാല്യക്കാരും ഒത്തുതീര്‍ന്നു. ഒപ്പം ക്ഷേത്രപാലകന്റെ പ്രത്യേക വാദ്യമായ സാക്‌സോഫോണ്‍ തിമില വാദ്യവും കാതുകള്‍ക്ക് ഇമ്പമേറ്റി
കലശങ്ങള്‍ അലങ്കരിക്കുന്നതിനുള്ള കവുങ്ങിന്‍ പൂക്കുല ,ചെക്കിപ്പൂ എന്നിവ പൂക്കാര്‍ സംഘങ്ങള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു.
കളരിയില്‍ എത്തിച്ചേര്‍ന്ന
പൂക്കാര്‍ സംഘങ്ങളെ സ്വീകരിച്ച ശേഷം ചക്ക കൊണ്ടുള്ള എരിശ്ശേരി മറ്റ് പച്ചക്കറികള്‍ എന്നിവ കൊണ്ട് തയ്യാറാക്കിയ കറിയും മറ്റും ചേര്‍ത്ത് പ്രത്യേക കഞ്ഞിയും നല്‍കി സല്‍ക്കരിച്ചു.
കനത്ത മഴയിലും നിരവധി ഭക്തരാണ്പുറത്തെ കലശം കാണാന്‍ ക്ഷേത്രത്തിലെത്തിയത് .ഇതോടെ ക്ഷേത്രപരിധിയിലെ തെയ്യക്കാലത്തിനും പരിസമാപ്തിയായി……