കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്‌പെഷ്യല്‍ അസംബ്ലിയും നടത്തി.
മഹല്‍ പ്രസിഡണ്ട് മാമു കൊപ്പര ഉദ്ഘാടനം ചെയ്തു.മദ്രസ ലീഡര്‍ ശംഊനുല്‍ ഗാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.മഹല്‍ ജനറല്‍ സെക്രട്ടറി ജമാല്‍ ചക്ലി ലഹരി വിരുദ്ധ സന്ദേശം നല്‍കി.,ട്രഷറര്‍ ഹമീദ് ബദ്രിയ വൈസ് പ്രസിഡണ്ട് നിസാര്‍ കൊട്ടിഗെ ,സെക്രട്ടറി അന്‍സാരി കൊട്ടിഗെ,അബൂബക്കര്‍, ,മദ്രസ മുഅല്ലിംകളായ,ഫാറൂഖ് സഅദി ,ഷാഫി സഅദി സംബന്ധിച്ചു. വൈസ് പ്രസിഡണ്ട് സുബൈര്‍ പടപ്പിലിന്റെ ലഹരിവിരുദ്ധ കവിതാലാപനം ശ്രദ്ധേയമായി.മദ്രസ സദര്‍ മുഅല്ലിം സിദ്ദീഖ് സഅദി സ്വാഗതവും,ഇമാം അബ്ദുല്‍ ഖാദര്‍ ദാരിമി നന്ദിയും പറഞ്ഞു .