ചെര്‍ക്കള: സി എം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചു. ബോധവത്ക്കരണ യോഗം, നടത്തം എന്നിവ നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ:മൊയ്തീന്‍ ജാസിറലി ഉദ്ഘാടനം ചെയ്തു. ഹൈപ്പര്‍ടെന്‍ഷന്‍ നേരത്തെ കണ്ടെത്തി ഭക്ഷണ നിയന്തണം,ആവശ്യമാണെങ്കില്‍ മരുന്ന്,വ്യായാമം എന്നിവ നടത്തിയാല്‍ ഹൃദയം,തലച്ചോര്‍,കിഡ്‌നി എന്നിവയുടെ ഡാമേജ് ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഡോ: ജാസിറലി പറഞ്ഞു. മരുന്ന് കഴിച്ചാല്‍ കിഡ്‌നി പോകുമെന്ന മിഥ്യധാരണയാണ് പലര്‍ക്കും ഉള്ളതെന്നും,അത് ശരിയല്ലെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രി സിഒഒ ഡോ: അശ്വിന്‍ അദ്ധ്യക്ഷത വഹിച്ചു. പബ്ലിക്ക്‌റിലേഷന്‍സ് ഓഫീസര്‍ ബി.അഷ്‌റഫ്, ഡോ:അഞ്ജുഷ ജോസ്, ഡോ:ഫാത്തിമ മുസ്തഫ, ഡോ:ഫാത്തിമ ഹസ്‌ന, ഡോ:അന്‍സാര്‍, പ്രാഗ്രാം കോഡിനേറ്റര്‍ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.