പള്ളിക്കര: തെക്കേകുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട ഉത്സവം വിളക്കിലരിയോടെ സമാപിച്ചു.
ക്ഷേത്ര ഭജന സമിതിയുടെ ഭജന, ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരക്കളി, കുട്ടികളുടെ കൈകൊട്ടിക്കളി, ശ്രീധരന്‍ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണവുമുണ്ടായിരുന്നു. രക്തേശ്വരി അമ്മയുടെ പുറപ്പാടും ഗുളികന്‍ കെട്ടിയാടിക്കലും നടന്നു.