കൊടക്കാട്: ധന്യ ചികിത്സാ സഹായ നിധിയിലേക്ക് പണം കണ്ടെത്താന്‍ പാട്ടു പാടി ഒരു കൂട്ടം യുവതികള്‍. ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആണൂരിലെ കെ.പി ധന്യയുടെ കുടുംബത്തെ സഹായിക്കാനാണ് കൊടക്കാട് പടിഞ്ഞാറെക്കര ഉദയ ക്ലബ്ബിലെ ഗായക സംഘത്തില്‍ പെട്ട ഏഴ് യുവതികള്‍ ക്രിസ്മസ് പുതുവത്സര ഗീതം പാടി ഫണ്ട് ശേഖരണം നടത്തിയത്. ഹരിത ബിജു, ശ്രുതി അഭിനനന്ദ്, അനാമിക രമേശ്, കീര്‍ത്തന ടി, ആര്യ ലക്ഷ്മി, സ്‌നേഹ, ആദിത്യ രമേശ് എന്നിവരാണ് സ്‌നേഹഗീതം പാടി ശേഖരിച്ച പണം മുഴുവനും ആണൂരിലെ കെ.പി ധന്യയുടെ ചികിത്സാ നിധിയിലേക്ക് നല്‍കി മാതൃകയായത്. ചികിത്സാ കമ്മറ്റി ഭാരവാഹികളായ കൊടക്കാട് നാരായണന്‍, ടി.വി വിനോദ്, എം. അമ്പൂഞ്ഞി എന്നിവര്‍ ക്ലബ്ബ് ഓഫീസിലെത്തി തുക ഏറ്റുവാങ്ങി.
പയ്യന്നൂര്‍ കോ- ഓപ്പറേറ്റീവ് നാഷണല്‍ കോളേജ് 2012-15 ബി.കോം ബാച്ച്, എ.വി എസ്.ജി. എച്ച് എസ് എസ്. കരിവെള്ളൂര്‍ 2002 എസ്.എസ്. എല്‍.സി. ബാച്ച്, പാലക്കുന്ന് ശാസ്ത്രിജി ക്ലബ്ബ്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കാലിക്കടവ് ഡിവിഷന്‍ കമ്മറ്റി, മോണിംഗ് എഫ്.സി കാലിക്കടവ്, ആണൂര്‍ കൃഷ്ണപ്പിള്ള ഗ്രന്ഥാലയം, യുവശക്തി പുത്തിലോട്ട്, നിലാവ് പുരുഷ സ്വയം സഹായ സംഘം പെരളം പടിഞ്ഞാറ്, സംഘശക്തി നിടുവപ്പുറം, വാണിയില്ലം സോമേശ്വരി ക്ഷേത്രം ആണൂര്‍ പടിഞ്ഞാറ്, കിഴക്ക് പ്രാദേശിക കമ്മറ്റികളും വനിതാ സബ് കമ്മറ്റികളും ധന്യ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് സ്വരൂപിച്ചു. വാര്‍ഡ് മെമ്പര്‍ വി.ശ്രീവിദ്യ, കൊടക്കാട് നാരായണന്‍, ടി.വി വിനോദ്, കെ.രമേശന്‍, എം. അമ്പൂഞ്ഞി, സജിത്ത് ആണൂര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഫണ്ട് ഏറ്റുവാങ്ങി.