രാജപുരം:അഞ്ജനമുക്കൂട് ചേലക്കോടന്‍ തറവാട്പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവം നാളെ മുതല്‍ മെയ് 10 വരെ നടക്കും. നാളെ രാവിലെ 10 മണിക്ക് കലവറ നിറയ്ക്കല്‍ ചടങ്ങ്. വൈകുന്നേരം 7 മണിക്ക് കുറ്റിപൂജ. മെയ് 9 ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം 6 മണിക്ക് കൂട്ടപ്രാര്‍ത്ഥന, രാവിലെ 8.41ന് ദേവ പ്രതിഷ്ഠ, വൈകുന്നേരം 6 30ന് ഗുരു സങ്കല്പം തെയ്യം, 7.30 ന് കുഞ്ഞി കോരന്‍ തെയ്യം, 8 .30ന് കരിഞ്ചാമുണ്ഡിയമ്മ യുടെ തിടങ്ങല്‍,9 .30ന് കുടുംബത്ത് പഞ്ചുരുളിയുടെ തിടങ്ങല്‍ 10 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍. തുടര്‍ന്ന് 10.30 ന് അണ്ണപ്പ പഞ്ചുരുളിയുടെ തിടങ്ങല്‍, 11 മണിക്ക് അണ്ണപ്പ പഞ്ചുരുളിയുടെ പുറപ്പാട്.മെയ് 10 ന് രാവിലെ 9 മണിക്ക് കുറത്തിയമ്മ, 10 മണിക്ക് ബിരന്‍ തെയ്യം, 11 മണിക്ക് കരിഞ്ചാമുണ്ഡിയമ്മ, 11.30 ന് കുടുംബത്ത് പഞ്ചുരുളിയുടെ പുറപ്പാട്, 12.30 ന് കാപ്പാളത്തിയമ്മ,1 മണിക്ക് അന്നദാനം, 1.30 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് വിളക്കിലരിയോടുകൂടി സമാപനം.