പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ചാണ് നടന്‍ രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തിന് അഭിമാനമാണെന്നും ജീവന്‍ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
‘നമ്മുടെ യഥാര്‍ത്ഥ ഹീറോകള്‍ക്ക് സല്യൂട്ട് രാജ്യം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഒപ്പമുണ്ടാകുമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ വീണ്ടും തെളിയിച്ചു. ജീവന്‍ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. നിങ്ങള്‍ രാഷ്ട്രത്തിന് അഭിമാനമാണ്, ജയ് ഹിന്ദ്’, മമ്മൂട്ടി കുറിച്ചു.