ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജയില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. ജയിലിലെ പത്താം ബ്ലോക്കില്‍ നിന്നുമാണ് ഫോണുകല്‍ പിടികൂടിയത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും ഇതരത്തില്‍ ജയിലില്‍ നിന്ന് ഫോണ്‍ പിടികൂടിയിരുന്നു.