ഉദുമ : ഉത്സവനാളുകളില്‍ തറവാട്ടിലെത്തുന്നവരെ സ്വീകരിച്ച് ബഹുമാനിക്കുന്നതിന്റെ അടയാളമാണ് താംബൂല വിതരണം. കലവറ പന്തലിനോട് ചേര്‍ന്നാണ് ഇതിനായുള്ള പ്രത്യേക കൗണ്ടര്‍. ഉത്സവം കണ്ടു മടങ്ങുന്ന ഭക്തര്‍ക്കെല്ലാം വെറ്റിലയും അടക്കയും പുകയിലയും നല്‍കുന്ന ആചാരമാണിത്. കെട്ട് കണക്കിന് വെറ്റിലയും അടക്കയും പുകയിലയും ഇതിനായി തെയ്യംകെട്ട് വേദിയില്‍ ഒരുക്കിവെക്കും.