ഉദുമ : എവിടെ തെയ്യാട്ടമുണ്ടോ അവിടെ തോറ്റംപാട്ടുണ്ടാകും. തോറ്റംപാട്ടില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് സപ്തതിയിലേ ക്ക് കടക്കുന്ന അമ്പു കൂടാനം. ഉദുമ കുറുക്കന്‍കുന്ന് തറവാട്ടിലും തെയ്യംകെട്ടിന്റെ മറക്കളത്തില്‍
തോറ്റംപാട്ട് പാടാന്‍ അമ്പു കൂടാനവും ഉണ്ടായിരുന്നു. ദൈവത്തെ സ്തുതിക്കുന്ന വരികള്‍ പ്രത്യേക ഈണത്തില്‍ പാടി പുകഴ്ത്തുന്നതാണ് തോറ്റം. തോറ്റം പാട്ട് ശ്രദ്ധിച്ചാല്‍ തെയ്യങ്ങളുടെ ശരിയായ സങ്കല്പ കഥകള്‍ അറിയാനാവും. തോറ്റം പാടി പൂര്‍ത്തിയായാല്‍ മാത്രമേ തെയ്യങ്ങളുടെ തിടങ്ങള്‍ ഉണ്ടാവൂ.
പത്താം വയസില്‍ ആടിവേടന്‍ കെട്ടിയാടിയ അമ്പു കൂടാനം തുടര്‍ന്ന് വിവിധ തെയ്യങ്ങള്‍ക്ക് വേണ്ടി കോലം ധരിച്ചിരുന്നു. തെയ്യംകെട്ട് ഉത്സവങ്ങളില്‍ കണ്ടനാര്‍ കേളന്‍ കെട്ടി പേരെടുത്ത ഷിജു കൂടാനം മകനാണ്.