പാലക്കുന്ന്: എരോല്‍ മൊട്ടമ്മല്‍ പടിഞ്ഞാറേ വീട് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠയും ബ്രഹ്‌മകലശവും നടന്നു.ഇന്നലെ രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കലശപ്രതിഷ്ഠ, കലാഹോമം, പൂര്‍ണ്ണാഹുതി, വിഷ്ണു മൂര്‍ത്തിയുടെ പുന:പ്രതിഷ്ഠ ചടങ്ങും, തുടര്‍ന്ന് നിവേദ്യനിര്‍ണയം, നിവേദ്യപൂജ, മംഗളാരതി, പ്രസാദ വിതരണം എന്നിവയും നടന്നു. തുടര്‍ന്ന് ചന്ദ്രപുരം അയ്യപ്പ ഭജന മന്ദിരം ഭജന സമിതി, നാട്ടകല്‍ മിത്ര ഭജന സംഘം, നെല്ലിയെടുക്കം ശാരദാംബ ഭജന സമിതികളുടേയും ഭജന ഉണ്ടായിരുന്നു. രാത്രി തുടങ്ങല്‍, ഭക്തിഗാനസുധ, തുടര്‍ന്ന് കുളിച്ചു തോറ്റവും. ഇന്ന് രാവിലെ 9ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന, 11ന് വിഷ്ണമൂര്‍ത്തിയുടെ പുറപ്പാട്, ഉച്ചക്ക് ഒരുമണിക്ക് അന്നദാനം, വൈകിട്ട് 7ന് തുടങ്ങള്‍, 7.30ന് കുളിച്ച് തോറ്റം, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. നാളെ രാവിലെ 9ന് പാര്‍ത്ഥസാരഥി ക്ഷേത്രം ശാരദാംബ ഭജന സംഘം പഞ്ചിക്കൊളയുടെ ഭജന, 11ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം, വൈകിട്ട് 5ന് വിളക്കിലരിയോടെ സമാപനമാകും.