നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പള്ളിക്കര അംഗന്‍വാടി. CNO59ലെ ഹെല്‍പറായ ബാലാമണി 23വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ന് 30/04/2025ന് വിരമിച്ചു. യാത്രയയപ്പ് യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ (18ആം വാര്‍ഡ് )സുഭാഷ് പി അധ്യക്ഷന്‍ ആയി. അംഗന്‍വാടി വര്‍ക്കര്‍ ചന്ദ്രമതി വി സ്വാഗതം പറഞ്ഞു. മുന്‍ എംപി പി കരുണാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭ അധ്യക്ഷന്‍ പ്രൊ കെപിജയരാജന്‍, ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ഡോ പി പ്രഭാകരന്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, എം മനോജ് എന്നിവര്‍ സംസാരിച്ചു. ബാലാമണി മറുപടി പ്രസംഗം നടത്തി. അംഗന്‍വാടി കുട്ടികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പായസവിതരണത്തോടെ യോഗം അവസാനിച്ചു.
—