ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഏകോപനത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേള സര്‍ക്കാറിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അനുഭവിച്ചറിയുന്നതത്തിനുള്ള അവസരമാകും. കിഫ്ബിയുടെ സഹകരണത്തോടെ മേളയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ടൂറിസം വകുപ്പ്, കെ.എസ്.എഫ്.ഡി.സി മിനി തിയേറ്റര്‍, കൃഷി വകുപ്പ്, സ്റ്റാര്‍ട്ട് അപ് മിഷന്‍, കിഫ്ബി, കായിക വകുപ്പ് എന്നീ ഏഴ് പവലിയനുകളും 151 സര്‍ക്കാര്‍ സ്റ്റാളുകളും 47 സ്റ്റാളുകളുമായി 199 സ്റ്റാളുകളുമാണ് ഒരുക്കിയിരിക്കുന്നത്.
മേളയുടെ ഭാഗമായി 73,923 സ്‌ക്വയര്‍ ഫീറ്റില്‍ വിപുലമായ പന്തലാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 45,940 സ്‌ക്വയര്‍ ഫീറ്റ് ഭാഗം എയര്‍ കണ്ടീഷന്‍ഡ് ആയിരിക്കും. ഇവിടെയാണ് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും വിവിധതരത്തിലുള്ള പ്രദര്‍ശന പവലിയനുകളും സജ്ജീകരിക്കുന്നത്. കാര്‍ഷിക പ്രദര്‍ശനത്തിനും ഡോഗ് ഷോയ്ക്കും വേണ്ടി 6,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള നോണ്‍ എ.സി പന്തലുകള്‍ സജ്ജമാക്കും. കൂടാതെ 8,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ വലിയ വേദിയും ഒരുക്കും. മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഫുഡ് കോട്ടിന് 10,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമുണ്ട്. 1610 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത ബയോ ടോയ്ലറ്റ്, കൂടാതെ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ചില്‍ഡ്രന്‍സ് സോണും ഒരുങ്ങും.
ഐ.പി.ആര്‍.ഡി തീം പവലിയന്‍, കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകള്‍, പുസ്തകമേള, ഹരിത കേരള മിഷന്റെ ഇന്‍സ്റ്റലേഷനുകള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍, ടൂറിസം, കിഫ്ബി, സ്പോര്‍ട്‌സ് വകുപ്പുകളുടെ പ്രദര്‍ശനങ്ങള്‍, കെ.എസ്.എഫ്.ഡി.സി.യുടെ മിനി തിയറ്റര്‍, കാരവന്‍ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ ആകര്‍ഷകമായ സ്റ്റാളുകള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.