രാജപുരം :കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കമാകും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം വണ്ണാത്തിക്കാനം പതാക ഉയര്‍ത്തി. നാളെ രാത്രി 8 മണിക്ക് തനത് മുസ്ലിം പാരമ്പര്യ കലകള്‍ ഉള്‍പ്പെ ടുത്തിയുള്ള ഇശല്‍
നൈറ്റ് അര
ങ്ങേറും. കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ.കോയകാപ്പാട് നേതൃത്വം നല്‍കും.
25ന് രാത്രി 8ന് അബ്ദുസമദ് അഷ്‌റഫി പുഞ്ചക്കര മുഖ്യപ്രഭാ ഷണം നടത്തും. തുടര്‍ന്ന് ജില്ലയി ലെ വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ദഫ് കളി മത്സരം.
26ന് രാവിലെ 10 ന് കൗണ്‍സലിങ്‌സൈക്കോളജിസ്റ്റ് നസീറനജീബ് നേതൃത്വം നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസ്. രാത്രി 9 മണിക്ക് സിംസാറുല്‍ ഹഖ് ഹുദവി അബുദാബി മുഖ്യപ്രഭാഷണം നടത്തും. 27ന് രാവിലെ 11 ന് നടക്കുന്ന മൗലൂദ് നേര്‍ച്ച, തുടര്‍ന്ന് അന്നദാനം എന്നിവയോടെ ഉറൂസിന് സമാപനമാകുമെന്ന് കള്ളാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസമദ് അഷ്‌റഫി പുഞ്ചക്കര, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം വണ്ണാത്തിക്കാ നം, ട്രഷറര്‍ എം എം അബ്ദുല്‍ മജീദ്, ബിസ്മില്ല അബ്ദുല്ല, ഹാ രിസ് ഒക്ലാവ് തുടങ്ങിയവര്‍ പത്രസമ്മേളനത്തിലറിയിച്ചു.