അജാന്നൂര്‍ :മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജാന്നൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്തമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ശോഭ പ്രഖ്യാപിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനവും ഹരിത കേരള മിഷനും നടത്തിയ ഹരിത വിലയിരുത്തലില്‍ 433 അയല്‍ക്കൂട്ടങ്ങള്‍ . 38 അംഗണവാടികള്‍ ,11 സ്ഥാപനങ്ങള്‍’, 22 വിദ്യാലയങ്ങള്‍ എന്നിവ ഹരിത പദവി നേടി.വെള്ളിക്കോത്ത്, മടിയന്‍ ,രാവണേശ്വരം, കിഴക്കന്‍കര ,മാവുങ്കാല്‍ എന്നിവ ഹരിത പൊതുസ്ഥലങ്ങളും നോര്‍ത്ത് കോട്ടച്ചേരി’, മാണിക്കോത്ത് എന്നിവ ഹരിത ടൗണുകളുമായി മാറ്റുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി.ജൈവമാലിന്യ സംസ്‌കരണ സംവിധാനത്തിനായി 3419 വീടുകളില്‍ മാലിന്യ സംസ്‌കരണ ഉപാധികളും സോക്ക് പിറ്റ് കളും സ്ഥാപിച്ചു. ‘ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ഷൈജു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ . സബീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ മീന ‘ കെ. കൃഷ്ണന്‍ മാസ്റ്റര്‍ ,ഷീബ ഉമ്മര്‍ ,ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ. ബാലചന്ദ്രന്‍ മാസ്റ്റര്‍ , ഡോ.അനില്‍കുമാര്‍ , മൂലകണ്ടം പ്രഭാകരന്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മധു എം പി, കെ .രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു .മാലിന്യമുക്ത പ്രതിജ്ഞ ജെ എച്ച് ഐ. ശ്രീനിവാസന്‍ ചൊല്ലി കൊടുത്തു. വി.ഇ. ഒ. പ്രകാശന്‍ എം വി നന്ദി പ്രകാശിപ്പിച്ചു.